Thursday, 17 December 2009

മനുഷ്യന്‍

""എത്ര കിട്ടിയിട്ടും ഒന്നും കിട്ടാത്ത പോലെ , എല്ലാം അനുഭവിച്ചിട്ടും ഒന്നും അനുഭവിക്കാത്ത പോലെ""" ,
അതാണ് ഈ നൂന്റാണ്ടിലെ മനുഷ്യന്റെ നിര്‍വചനം

എന്‍റെ നാട്ടിലെ അറിയപ്പെടുന്ന പ്രാന്തന്മാര്‍

ടൈറ്റില്‍ കണ്ടിട്ട് ചിരിക്കരുത്..
കാരണം , ഞാന്‍ തമാശ പറഞ്ഞതല്ല ... എന്‍റെ നാട്ടില്‍ അതായതു കണ്ണൂര്‍ സിറ്റി യില്‍ (ഞാന്‍ ഇത് എഴുതുന്ന സമയം പറഞ്ഞാല്‍ തടിയന്ടവിട നസീറിന്റെ നാട്ടില്‍) ഇവിടെ കുറെ മാനസിക നില തെറ്റിയവര്‍ ഉണ്ട് , അവര്‍ അങ്ങിനെ അഭിനയിക്കുന്നതാണോ എന്നൊന്നും എനിക്കറിയില്ല , ഒരു കാര്യം എന്ടായാലും അറിയാം, ഇങ്ങിനെയുള്ളവര്‍ക്ക് സുഖമായി ജീവിക്കാം ,
ആനയിടുക്കില്‍ നിന്ന് തന്നെ തുടങ്ങാം ,
ഒന്ന്. ഗഫൂര്‍ . കുറെ കാലം ദുഫായില്‍ ഉണ്ടായിരുന്നു, കണ്ജാവ്അടിച്ചു ഇപ്പൊ ഇങ്ങിനെയായി .
പിന്നെ സാലി , ജായി, ലാക്കത് , ഇഖ്‌ബാല്‍ , കോയി മാമു , അങ്ങിനെ കുറെ ആളുകള്‍,, എനിക്ക് തോന്നുന്നത് എല്ലാ നാട്ടിലും ഇങ്ങിനെ ഉള്ള ആളുകള്‍ ഉണ്ടാകും , ഒരു വിധം എല്ലാ സ്ഥലത്തും വീട്ടില്‍ ഉള്ളില്‍ തന്നെ കേട്ടിയിടല്‍ ആയിരിക്കും.. ഇവിടെ എന്താ ഇങ്ങിനെ .....

ദൈവമേ ..... ഞാനൊക്കെ അപ്പൊ സ്വര്‍ഗത്തില്‍ ആണ് താമസിക്കുന്നത് .
ദൈവത്തിനു നന്ദി , അവര്‍ക്ക് അങ്ങിനെ ആയതിനല്ല , എനിക്ക് അങ്ങിനെ ആവാത്തത് കൊണ്ട് ,

കണ്ണൂര്‍ സിറ്റി (ഭേണ്ട് മുറി)

കണ്ണൂര്‍ സിറ്റി യില്‍ നിന്നും ആനയിടുക്കിലെക് പോകുന്ന വഴി ഭേണ്ട്മുറി എന്നൊരു ഏരിയ ഉണ്ട് , അവിടെ വൈകുന്നേരം പോയാല്‍ നിങ്ങള്‍ ജീവിതത്തില്‍ കാണാത്ത പല കൊലങ്ങളെയും കാണാം,

ഭേണ്ട് മുറി എന്ന് പേര് വരാന്‍ കാരണം കല്യാണത്തിന് വരന്റെ കൂടെ അകമ്പടിയായി ഭേണ്ട് മുട്ടി കൊണ്ട് പോകാന്‍ ഇവിടെ ഉള്ള കുറച്ചു ആളുകളാണ് വരിക . ഹംസക്ക, ചാറ്റിപൂറ്റി , തുടങ്ങിയ പ്രമുഖര്‍ ആണ് ഇതിനു നേതൃതം കൊടുക്കുന്നത്.
ഇവര്‍ക്കുള്ള ഏക തകരാറ് ഏതു പാട്ട് പാടിയാലും അവസാനം
ഏക്‌ ദോ തീനില്‍ എത്തി നില്‍ക്കും , ആ കഴിവ് ഇവര്‍ക്ക് മാത്രമേ ഉള്ളൂ ...

അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ഇതല്ല... എന്തെന്നാല്‍...... ഈ ഭേണ്ട് മുറി വഴി
ഒരു വൈകുന്നേരം നിങ്ങള്‍ കടന്നു പോവുക . അവിടേ പീടിക കൊലയില്‍ ഉടുത്ത മുണ്ടിന്റെമടിക്കുത്ത് മൊത്തം മുകളിലേക്ക് കയറ്റി വെച്ച് അന്ടെര്‍വെയെര്‍ മാത്രം കാണിച്ചു കൊണ്ട് ഇരിക്കുന്ന കുറച്ചാളുകളെ കാണാം ..
അത് വഴി സ്ത്രീകള്‍ അടക്കം കടന്നു പോകുന്ന വഴിയാണ് . അതൊന്നും ഇക്കൂട്ടര്‍ക്ക് നോ പ്രോബ്ലം , അവര്‍ക്ക് അങ്ങിനെ ഇരുന്നില്ലെങ്കില്‍ അന്ന് ചിലപ്പോ ഉറക്കം കിട്ടില്ല എന്ന് തോന്നും ആ ഇരുതത്തിന്റെ സ്റ്റൈല്‍ കണ്ടാല്‍ ,,,

എന്റെ മനസ്സില്‍ തോന്നിയത് നല്ല ഒരു ക്യാമറ സംഘടിപ്പിച്ചു ഇവരരിയാതെ ഇങ്ങിനെ ഉള്ള കുറച്ചു സ്നാപ് എടുത്തു നമ്മുടെ സ്ലും ഡോഗ് എടുത്ത സംവിധായകനോ മറ്റോ അയച്ചു കൊടുക്കുക , ചിലപ്പോ ഓസ്കാര്‍ പോലെ യുള്ളവ കിട്ടിയാല്‍ നാട് രക്ഷപ്പെടുംമല്ലോ ......

Wednesday, 16 December 2009

തീവ്രവാദികള്‍ ...................

തീവ്രവാദികള്‍ എങ്ങിനെയാ ഉണ്ടാകുന്നെ ... ഉണ്ടാകുന്നതോ , അതോ ഉണ്ടാക്കുന്നതോ ............. തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ തീവ്രമായി വാദിക്കുന്ന ആള്‍ എന്നാണോ ??? എനിക്കറിയില്ല !!!
കാശ്മീര്‍ തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ കാശ്മീര്‍ നു വേണ്ടി തീവ്രമായി വാദിക്കുന്നവര്‍ എന്നാണോ ??? ആ...... ആര്‍ക്കറിയാം ............... വെറുതെ എന്തിനു തല ചൂടാക്കണം .....................

ചിന്തകള്‍ കാട് കയറുമ്പോള്‍ ..........

ചിന്തകള്‍ കാട് കയറുന്നത് എപ്പോഴാണ് ...... ചിന്തകള്‍ എന്ന് പറയുന്നത് , ചിലപ്പോള്‍ നമ്മുടെ മനസ്സില്‍ രൂപപ്പെട്ടു വരുന്ന കാര്യങ്ങള്‍ ഗദ്യമായി എഴുതുമ്പോള്‍ കഥകളായും പദ്യമായി എഴുതുമ്പോള്‍ കവിതകളായും മാറുന്നു, എന്ന് എനിക്ക് തോന്നിയതാണ് കെട്ടാ...... നിങ്ങക്കും ഇങ്ങിനെ വല്ലതും തോന്നാറുണ്ടോ...................... യെവടെ............. എനിക്കുറക്കം വരുന്നു.... ബൈ ബൈ ...

എന്‍റെ സ്വഭാവം

എന്തും ( അത് എത്ര വലുതായാലും ചെറുതായാലും ) തുറന്നു പറയുക എന്നുള്ളതാണ് എന്‍റെ വലിയ ദൌര്‍ബല്യം . അതെനിക്ക് എന്‍റെ ജീവിതത്തില്‍ ഒരു പാട് ഗുണങ്ങളും ദോഷങ്ങളും ചെയ്തിട്ടുണ്ട് .

എന്തുണ്ടെങ്കിലും അതാരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്കുറക്കം വരില്ല , ഈയൊരു സ്വഭാവം ഒരു പോലെ ഗുണവും ദോഷവും എനിക്ക് ഉണ്ടാക്കിയിട്ടുണ്ട് .

ഈയൊരു സ്വഭാവം മാറ്റണം എന്നെനിക്കു തോന്നിയില്ല എന്നുള്ളതാണ് വളരെ രസകരം .

ഇങ്ങിനെ വളരെ വിത്യസ്തമായ പല സ്വഭാവങ്ങളും നിങ്ങള്‍കും ഇല്ലേ ??

Tuesday, 8 September 2009

മഹാറൂഫിന്റെ കഥ

ഇതു മഹറൂഫ് നമ്മളെ ചങ്ങാതിയാ... ഇപ്പൊ സൌദിയിലാ.... നാട്ടിലുള്ള സമയത്തു കാരണവര്‍
കണ്ണൂര്‍ ടൌണില്‍ ഉള്ള ഒരു കല്യാണത്തിന് ചായ ഉണ്ടാക്കാന്‍ വേണ്ടി ഒന്നിച്ചു കൂട്ടി , അയാള്‍ പറഞ്ഞതു വൈകിട്ട് പോയി രാത്രി ഒരു പത്തു മണി ആവുമ്പോഴേക്കും തിരിച്ചു വരാം എന്ന് , എന്ടെന്കിലും ആയ്ക്കോട്ടേ , ചില്ലറ കയ്യില്‍ തടയുന്ന തോര്‍ത്ത്‌ അവന്‍ കൂടെ കൂടി. അവിടെയെത്തി ഏകദേശം ഏഴ് മണി കഴിഞ്ഞപ്പോ അതാ വരുന്നു മില്‍മയുടെ ലോറി , ഇവന്‍ വിചാരിച്ചു റൂട്ട് മാറിയതായിരിക്കും എന്ന് , ലോറി കല്യാണ വീട്ടില്‍ കയറിയ ഉടനെ നമ്മുടെ നായകന്‍ ജീവനും കൊണ്ടോടി , കാരണവര്‍ക്ക്‌ മരുമകനോടുള്ള സ്നേഹം കണ്ടില്ലേ .

ഗള്‍ഫിലെ സലാം

ഞാന്‍ നിങ്ങക്ക്‌ പരിചയപ്പെടുത്തുന്നത് നമ്മളെ സലാമിനെയാണ്‍്, ഓന്‍ ഭയങ്കര സംബവമാ കേട്ട, കാ‍രണം ഒന്ടേ റൂമില് ഭയങ്കരമാക്കപ്പെട്ട ആളാ ഞാന്‍ പറഞ്ഞു വരുന്നതു ഓന്റെ റൂമില് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം ഉള്ളത് അവന് മാത്രമാ ബാകി എല്ലാം പാവപ്പെട്ട ബന്ഗാളികളാ... അവരൊക്കെ പറയുന്നതു സലാം ഒരു അത്ഭുത ജീവിയാണ് എന്നാ.... കാ‍രണം അവന്‍ കമ്പ്യൂട്ടറില്‍ പാട്ടു വെക്കുന്നു , മാത്രമല്ല ഇന്നു വെച്ച പാട്ടല്ല നാളെ വെക്കുന്നത് അതുമല്ല മോബയില്‍ ഫോണില്‍ പാട്ട് ആക്കിക്കൊടുക്കുന്നു.
ഒരു വയര്‍ പോലും ഇല്ലാതെയാണ് ഇതൊക്കെ ചെയ്യുന്നത് . ഇവനെ സമ്മതിക്കണം .

Thursday, 13 August 2009

മരണം

മരണം, ഈ ലോകത്ത് സംഭവിക്കുന്ന ഏറ്റവും വലിയ സത്യം. മരണം വളരെ കൃത്യമായി നടക്കുന്നു.

Wednesday, 12 August 2009

ബഹുമാനിക്കാന്‍ വേണ്ടി പ്രത്യേകനിയമം

ഇക്കഴിഞ്ഞ ദിവസം ഒരു പ്രുഖ മലയാള പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഈ കുറിപ്പിന്നാധാരം . മഹാത്മാ ഗാന്ധിയെ ബഹുമാനിക്കാന്‍ വേണ്ടി പ്രത്യേകനിയമം ഉണ്ടാകാന്‍ സാധ്യമല്ല എന്ന് സുപ്രീം കോടതി ജഡ്ജി കെ. ജി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നാം ആരെ ബഹുമാനിക്കണം എന്നുള്ളത് നമ്മില്‍ ആരും അടിചെല്പിക്കേണ്ട ഒന്നല്ല . അത് മഹാത്മാഗാന്ധി ആവട്ടെ ആരായാലും , ഞാന്‍ നമ്മുടെ രാഷ്ട്ര പിതാവിനെ അപമാനിക്കുന്നതല്ല എന്ന് ഇത് വായിക്കുന്നവരോട് മുന്‍കൂര്‍ജാമ്യം എടുക്കുന്നു, ഇമ്മാതിരി ഹരജികള്‍ പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്നതല്ല എന്നും ജഡ്ജി കൂട്ടിചേര്‍ത്തു.

Monday, 3 August 2009

പോലീസ് സ്റ്റേഷന്‍

എന്ത് കൊണ്ടായിരിക്കും നമ്മുടെ പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രതികളുടെ ഷര്‍ട്ട്‌ അഴിച്ചു ഫോട്ടോ എടുക്കുന്നത് കുറെ ആലോചിച്ചു എനിക്കൊന്നും മനസിലായില്ല ആര്കെങ്കിലും അറിയുമെങ്കില്‍ ഒന്ന് പറയണേ

ബസ്‌ സ്റ്റോപ്പ്‌

ഓര്‍ക്കുന്തോറും എന്റെ മനസ് പിടയുകയാണ് ഞാന്‍ എന്നും ബസ്‌ സ്റ്റോപ്പില്‍ വെച്ച് അവളെ കാണുമായിരുന്നു പെട്ടെന്നാണ് തലശ്ശേരി ബസ്‌ അവളെയും ഇടിച്ചു തെറിപ്പിച്ചു പോയത് അവള്‍ റോഡ്‌ മുറിച്ചു കടക്കുകയായിരുന്നു എനിക്കവളെ അത്രക്കിഷ്ടമായിരുന്നു എന്നിട്ടും ഞാന്‍ മുഖം പോലും നോക്കാതെ തിരിഞ്ഞു നടന്നു എന്ത് ചെയ്യാം അവളൊരു പൂച്ചയായിപോയില്ലേ

Sunday, 2 August 2009

കൊതുകുകള്‍

കൊതുകുകള്‍ ആഗോള സാമ്പത്തിക മാന്ദ്യം ചര്‍ച്ച ചെയ്യാന്‍ എന്റെ റൂം ആണ് തെരഞ്ഞെടുത്തത് എന്ന് തോനുന്നു അത് കൊണ്ടാണ് കട്ടിലില്‍ നിന്നും കിടത്തം സെന്‍ട്രല്‍ ഹാളിലേക്ക് മാറിയത് - യെവടെ...... സ്വസ്ഥമായി ഉറങ്ങുക എന്നുള്ളത് ഇതൊരു മനുഷ്യന്റെയും ആഗ്രഹം എന്നത് കൊതുകിനറിയില്ല എന്ന് തോന്നുന്നു
ഒരു ചോദ്യം

കൊതുകുകളെ മിണ്ടാപ്രാണികളുടെ കൂട്ടത്തില്‍ പെടുത്താമോ ?
അവരും മൂളുന്നില്ലേ ?????!!!!!!!!!!!!!!!!!!!!!!

ദൈവത്തിനു സ്തുതി

ഇതെഴുതാനുള്ള കാരണം, ഒരു ദിവസം രാത്രി എന്റെ അയല്പക്കതുണ്ടായ സംഭവം ആണ് അവിടെ സാമ്പത്തിക നിലവാരം കുറഞ്ച ഒരു ചെറിയ ഫാമിലി ആണ് താമസിക്കുന്നത് മിക്കവാറും ദിവസങ്ങളില്‍ അവിടെ കുടുംബകലഹം പതിവാണ് അവരുടെ പത്തു വയസ്സുള്ള മകന്‍ വന്നു കാല്ലിംഗ് ബെല്‍ അടിച്ചു ഡോര്‍ തുറക്കാന്‍ ലേറ്റ് ആയതിനു അവന്‍ അമ്മയെ ചീത്ത പറയുകയാണ്‌ ഞാന്‍ ജനല്‍ മെല്ലെ തുറന്നു നോക്കി, നില വെളിച്ചത്തില്‍ അവന്റെ മുഖം കണ്ടു, എന്ടൊരു ദേശ്യ ഭാവം ആ മുഖത്ത് ഇത്രയും ചെറിയ വയസുള്ളപ്പോള്‍ തന്നെ അവന്‍ അവന്റെ ഉമ്മയെ ചീത്ത പറയാന്‍ തുടങ്ങിയിരിക്കുന്നു എന്തോ ദൈവം നമ്മെയൊന്നും അങ്ങിനെയാകിയില്ലല്ലോ എങ്ങിനെ അവനു സ്വന്തം ഉമ്മയെ ചീത്ത പറയാന്‍ മനസ് വരുന്നു അവന്റെ ഉമ്മ തന്നെ ആയിരിക്കും കാരണം ഉപ്പയും ഉമ്മയും ഇപ്പോഴും കലഹിക്കുമ്പോള്‍ എങ്ങിനെ മക്കള്‍ക്ക്‌ അവരെ ബഹുമാനിക്കാന്‍ കഴിയും . എന്റെ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം. ദൈവത്തിനു നന്ദി പറഞ്ഞു ഞാന്‍ കിടന്നു.
ഞാന്‍ പൊരിച്ച മീന്‍, സ്വദേശം കണ്ണൂര്‍ സിറ്റി, ഈ ഭുലോകത്തില്‍ പുതിയ ആള്‍ ആണ്, കുറെ കാര്യങ്ങള്‍ ഈ ഭൂലോകതോദ്‌ എനിക്ക് പറയാനുണ്ട്, എല്ലാം വിശദമായി ഞാന്‍ ഈ ഭുലോകത്തില്‍ എത്തിക്കും

Followers

About Me

My photo
എന്നെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല കാരണം എനിക്ക് ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല