Thursday, 13 August 2009
Wednesday, 12 August 2009
ബഹുമാനിക്കാന്‍ വേണ്ടി പ്രത്യേകനിയമം
ഇക്കഴിഞ്ഞ ദിവസം ഒരു പ്രുഖ മലയാള പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഈ കുറിപ്പിന്നാധാരം . മഹാത്മാ ഗാന്ധിയെ ബഹുമാനിക്കാന്‍ വേണ്ടി പ്രത്യേകനിയമം ഉണ്ടാകാന്‍ സാധ്യമല്ല എന്ന് സുപ്രീം കോടതി ജഡ്ജി കെ. ജി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നാം ആരെ ബഹുമാനിക്കണം എന്നുള്ളത് നമ്മില്‍ ആരും അടിചെല്പിക്കേണ്ട ഒന്നല്ല . അത് മഹാത്മാഗാന്ധി ആവട്ടെ ആരായാലും , ഞാന്‍ നമ്മുടെ രാഷ്ട്ര പിതാവിനെ അപമാനിക്കുന്നതല്ല എന്ന് ഇത് വായിക്കുന്നവരോട് മുന്‍കൂര്‍ജാമ്യം എടുക്കുന്നു, ഇമ്മാതിരി ഹരജികള്‍ പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്നതല്ല എന്നും ജഡ്ജി കൂട്ടിചേര്‍ത്തു.
Monday, 3 August 2009
പോലീസ് സ്റ്റേഷന്‍
എന്ത് കൊണ്ടായിരിക്കും നമ്മുടെ പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രതികളുടെ ഷര്‍ട്ട് അഴിച്ചു ഫോട്ടോ എടുക്കുന്നത് കുറെ ആലോചിച്ചു എനിക്കൊന്നും മനസിലായില്ല ആര്കെങ്കിലും അറിയുമെങ്കില്‍ ഒന്ന് പറയണേ
ബസ് സ്റ്റോപ്പ്
ഓര്‍ക്കുന്തോറും എന്റെ മനസ് പിടയുകയാണ് ഞാന്‍ എന്നും ബസ് സ്റ്റോപ്പില്‍ വെച്ച് അവളെ കാണുമായിരുന്നു പെട്ടെന്നാണ് തലശ്ശേരി ബസ് അവളെയും ഇടിച്ചു തെറിപ്പിച്ചു പോയത് അവള്‍ റോഡ് മുറിച്ചു കടക്കുകയായിരുന്നു എനിക്കവളെ അത്രക്കിഷ്ടമായിരുന്നു എന്നിട്ടും ഞാന്‍ മുഖം പോലും നോക്കാതെ തിരിഞ്ഞു നടന്നു എന്ത് ചെയ്യാം അവളൊരു പൂച്ചയായിപോയില്ലേ
Sunday, 2 August 2009
കൊതുകുകള്‍
കൊതുകുകള്‍ ആഗോള സാമ്പത്തിക മാന്ദ്യം ചര്‍ച്ച ചെയ്യാന്‍ എന്റെ റൂം ആണ് തെരഞ്ഞെടുത്തത് എന്ന് തോനുന്നു അത് കൊണ്ടാണ് കട്ടിലില്‍ നിന്നും കിടത്തം സെന്‍ട്രല്‍ ഹാളിലേക്ക് മാറിയത് - യെവടെ...... സ്വസ്ഥമായി ഉറങ്ങുക എന്നുള്ളത് ഇതൊരു മനുഷ്യന്റെയും ആഗ്രഹം എന്നത് കൊതുകിനറിയില്ല എന്ന് തോന്നുന്നു
ഒരു ചോദ്യം
കൊതുകുകളെ മിണ്ടാപ്രാണികളുടെ കൂട്ടത്തില്‍ പെടുത്താമോ ?
അവരും മൂളുന്നില്ലേ ?????!!!!!!!!!!!!!!!!!!!!!!
ഒരു ചോദ്യം
കൊതുകുകളെ മിണ്ടാപ്രാണികളുടെ കൂട്ടത്തില്‍ പെടുത്താമോ ?
അവരും മൂളുന്നില്ലേ ?????!!!!!!!!!!!!!!!!!!!!!!
ദൈവത്തിനു സ്തുതി
ഇതെഴുതാനുള്ള കാരണം, ഒരു ദിവസം രാത്രി എന്റെ അയല്പക്കതുണ്ടായ സംഭവം ആണ് അവിടെ സാമ്പത്തിക നിലവാരം കുറഞ്ച ഒരു ചെറിയ ഫാമിലി ആണ് താമസിക്കുന്നത് മിക്കവാറും ദിവസങ്ങളില്‍ അവിടെ കുടുംബകലഹം പതിവാണ് അവരുടെ പത്തു വയസ്സുള്ള മകന്‍ വന്നു കാല്ലിംഗ് ബെല്‍ അടിച്ചു ഡോര്‍ തുറക്കാന്‍ ലേറ്റ് ആയതിനു അവന്‍ അമ്മയെ ചീത്ത പറയുകയാണ് ഞാന്‍ ജനല്‍ മെല്ലെ തുറന്നു നോക്കി, നില വെളിച്ചത്തില്‍ അവന്റെ മുഖം കണ്ടു, എന്ടൊരു ദേശ്യ ഭാവം ആ മുഖത്ത് ഇത്രയും ചെറിയ വയസുള്ളപ്പോള്‍ തന്നെ അവന്‍ അവന്റെ ഉമ്മയെ ചീത്ത പറയാന്‍ തുടങ്ങിയിരിക്കുന്നു എന്തോ ദൈവം നമ്മെയൊന്നും അങ്ങിനെയാകിയില്ലല്ലോ എങ്ങിനെ അവനു സ്വന്തം ഉമ്മയെ ചീത്ത പറയാന്‍ മനസ് വരുന്നു അവന്റെ ഉമ്മ തന്നെ ആയിരിക്കും കാരണം ഉപ്പയും ഉമ്മയും ഇപ്പോഴും കലഹിക്കുമ്പോള്‍ എങ്ങിനെ മക്കള്‍ക്ക് അവരെ ബഹുമാനിക്കാന്‍ കഴിയും . എന്റെ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം. ദൈവത്തിനു നന്ദി പറഞ്ഞു ഞാന്‍ കിടന്നു.
Subscribe to:
Posts (Atom)
Followers
Blog Archive
About Me
- പൊരിച്ച മീന്‍
- എന്നെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല കാരണം എനിക്ക് ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല