Friday, 26 August 2011

നമ്മുടെ മനോഭാവം മാറ്റണം

എന്ത് കൊണ്ട് നാം നമ്മുടെ വില്ലജ് ഓഫീസിര്‍മാരെ ഭയക്കുന്നു.... നമ്മള്‍ ഒരു വരുമാന സര്‍ട്ടിഫിക്കറ്റോ മറ്റോ വാങ്ങാന്‍ അവിടെ പോകുമ്പോള്‍ നാമെന്തിനു നമ്മുടെ വരുമാന മാര്‍ഗങ്ങള്‍ മറച്ചു വെക്കുന്നു...

ഇപ്പോഴും നമ്മടെയൊക്കെ റേഷന്‍ കാര്‍ഡുകളില്‍ കാണുന്ന വരുമാനം, 300,400,500 എന്നിങ്ങനെ ആയിരിക്കും. എന്നിട്ട് കൊല്ല വരൂമാനം പന്ത്രണ്ടായിരവും മറ്റും എഴുതി വാങ്ങുകയും ചെയ്യുന്നു. അതിലെങ്ങാനും അയാള്‍ കുറച്ചു കൂട്ടി ഇട്ടു പോയാല്‍, പിന്നെ കൊലവിളിയായി... അയാള്‍ എങ്ങിനെ എന്റെ വരുമാനം കണക്കാക്കുക.. ആന, ചേന... അയാളുടെ പണി ഞാന്‍ തെറിപ്പിക്കും.. ഒന്നും പറയേണ്ട...

ഇനി ഇതേ വില്ലജ് ഓഫീസിരുടെ അടുത്ത് തന്നെ വല്ല ബാങ്ക് ലോണ്ണിനും വേണ്ടി ഉയര്‍ന്ന വരുമാനം എഴുതാന്‍ അയാളെ കൈകൂലി കൊടുത്തു കൊണ്ട് നാം തന്നെ കുറ്റവാളിയാകുകയും ചെയ്യുന്നു.

സത്യത്തില്‍ ആരാണ് ഇവിടെ കുറ്റവാളി... ശെരിയായ വരുമാനം റേഷന്‍ കാര്‍ഡില്‍ കൊടുത്താല്‍ എന്താ പ്രശ്നം....

ഒരു പ്രശ്നവും ഇല്ല.... ഉണ്ട് എന്നുള്ളത്... നമ്മുടെ പഴയ നേതാക്കന്മാരും, പഞ്ചായത്ത് മെമ്പര്‍മാറും ഉണ്ടാക്കിയ ഒരു പഴഞ്ജന്‍ കെട്ടുകഥ...

അത് കൊണ്ട് നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും, എല്ലാ കാര്യങ്ങളും വളരെ വെക്തമായി നമ്മുടെ അധികാരികള്‍ക്ക് മുമ്പില്‍ അവ്തരിപ്പിക്കുകയാനെങ്കില്‍ നമുക്ക് നമ്മുടെ നാട്ടില്‍ മറ്റൊരു ദുബായ് വേണമെങ്കില്‍ സൃഷ്ട്ടിക്കാം...

നമ്മള്‍ എല്ലാവരും സ്വയം നന്നവുകയാനെങ്കില്‍ ഇവിടെ ലോക്പാല്‍ ബില്‍ അവടരിപ്പികേണ്ട യാതൊരു കാര്യവും ഇല്ല.

ഇവിടെ നിയമങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല. ഒരു പക്ഷെ ഏറ്റവും കൂടുതല്‍ നിയമം ഉള്ള രാജ്യം നമ്മുടെതായിരിക്കാം.... അതനുസരിക്കാം എന്ന് ഓരോ രുതരും മനസ്സില്‍ കരുതിയാല്‍... നമ്മുടെ രാജ്യം വളരെ വളരെ ഉന്നതിയില്‍ എത്തും എന്നാ കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

No comments:

Post a Comment

Followers

About Me

My photo
എന്നെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല കാരണം എനിക്ക് ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല